മയില്‍പ്പീലി പുരസ്‌ക്കാരം ഡോ. എം. സതീഷ് കുമാറിന് സമര്‍പ്പിച്ചു
Dec 21, 2024, 15:20 IST
കണ്ണൂര്‍ : ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റ് വര്‍ഷം തോറും നല്‍കി വരുന്ന മയില്‍പ്പീലി പുരസ്‌ക്കാരം 2024 കേരള അര്‍ബന്‍ പോളിസി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം. സതീഷ് കുമാറിന് സമര്‍പ്പിച്ചു.
പളളിയാംമൂല കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കൃഷ്ണ ജ്വല്‍സ് മാനേജിംഗ് ഡയരക്ടര്‍ ഡോ. സിവി. രവീന്ദ്രനാഥ് പുരസ്‌ക്കാര സമര്‍പ്പണം നടത്തി. ഡോ. സോമരാജ രാഘവാചാര്യ(യുഎസ്എ), ഡോ. ജ്യോതി ഷമിത്ത്, ഡോ. എം. സതീഷ് കുമാറിന്റെ പത്‌നി നുആളമക്കാര്‍ത്തെ, പ്രേമസുധ രവീന്ദ്രനാഥ്, പ്രമോദ് കുമാര്‍, സനിത രവീന്ദ്രവാഥ്, പ്രവീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രത്തന്‍ പ്രമോദ് സ്വാഗതവും കൃഷ്ണ ബീച്ച് റിസോര്‍ട്ട് എജിഎം സുമല്‍ നന്ദിയും പറഞ്ഞു.