പയ്യന്നൂർ നഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടി ; സെൻട്രൽ ബസാർ ജംഗ്ഷൻ ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ സർവ്വേ പ്രവൃത്തി ആരംഭിച്ചു

Action to solve the traffic jam that is overwhelming the city of Payyannur
Action to solve the traffic jam that is overwhelming the city of Payyannur

പയ്യന്നൂർ : പയ്യന്നൂർ നഗരത്തിനെ വീർപ്പുമുട്ടിക്കുന്ന സെൻട്രൽ ബസാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങി. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ്
 സെൻട്രൽ ബസാർ വികസനം നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ സ്ഥലം  ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവ്വേ പ്രവൃത്തിആരംഭിച്ചു.കാലപ്പഴക്കം ചെന്ന നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കും. സിഗ്‌നൽ സംവിധാനം ഉൾപ്പെടുന്ന സെൻട്രൽ ബസാറിന്റെ നാലുഭാഗത്തും വീതി കൂട്ടി വാഹനങ്ങൾ തടസമില്ലാതെ കടന്നു പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.

ജംഗ്ഷനിൽ 50 മുതൽ 25 മീറ്റർ വരെ വീതി ഉണ്ടാകും.അപ്പ്രോച്ച് റോഡിലേക്ക് പോകുമ്പോൾ കുറഞ്ഞ്  കുറഞ്ഞ് 20 മീറ്റർ വീതിയിൽ എത്തും.സെൻട്രൽ ബസാറിൽ നിന്ന് പെരുമ്പ ഭാഗത്തേക്ക് 400 മീറ്ററും പഴയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് 440 മീറ്ററും അന്നൂർ ഭാഗത്തേക്ക് 160  മീറ്ററും കണ്ടങ്കാളി ഭാഗത്തേക്ക് 150  മീറ്ററും നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നത്.ട്രാഫിക് ഐലന്റും  ഇതിന്റെ ഭാഗമായി ഒരുക്കും. നാല് ദിശയിൽ നിന്നും എത്തുന്ന റോഡിൽ നിന്നും സിഗ്‌നലിന് പുറത്തുകൂടി ഇടതുവശത്ത് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും.  ഭൂമി  ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവ്വേ ആരംഭിച്ച് സ്ഥലം മാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.ടി.ഐ മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർവ്വേ നടപടികളുടെ പുരോഗതി വിലയിരുത്തി. 


പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി ലളിത , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.വിശ്വനാഥൻ ,വ്യാപാരി സംഘടനാ പ്രതിനിധികൾ , K കെ.ആർഎഫ്.ബിപ്രോജക്ട് എൻജിനീയർ സ്വാതിരാഗ് ,സൂപ്പർവൈസർ അജിൽ.പയ്യന്നൂർ വില്ലേജ് ഓഫീസർ പ്രദീപൻ .എം എന്നിവരും കൂടെയുണ്ടായിരുന്നു.

Tags