പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ പല തവണ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂർ നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.എക്‌സോസ് ഫാനിളക്കി അതിലൂടെ സൂപ്പർ മാർക്കറ്റിന് അകത്തു കയറി മോഷണം നടത്തി കടന്നു കളഞ്ഞ മോഷ്ടാവാണ് അറസ്റ്റിലായത്.തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് ശുക്രപാളയം സ്വദേശി ജോ പീറ്റര്‍ എന്ന ശക്തി വേലാണ് (32) പയ്യന്നൂര്‍ പൊലിസിൻ്റെ പിടിയിലായത്.
നിരവധി തവണ പയ്യന്നൂര്‍ സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി കളവ് നടത്തിയ മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അല്ലാതെ മറ്റ് തെളിവുകളുമുണ്ടായിരുന്നില്ല.2022 ആഗസ്റ്റ് 4, 23 ഏപ്രില്‍ 20 ഏറ്റവും ഒടുവില്‍ കഴിഞ്ഞ മെയ് 2 നും സ്‌കൈപ്പറില്‍ കയറിയിരുന്നു.
പെരുമ്പയിലെ മാധവി എന്റര്‍ പ്രൈസസില്‍ അടക്കം നിരവധി കളവ് കേസുകളില്‍ പ്രതിയാണിയാളെന്നാണ് പൊലിസിൻ്റെനിഗമനം.
വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്. ഒരു സൂപ്പർ മാർക്കറ്റിൽ തന്നെ പലതവണ കയറി കൊള്ളയടിച്ച മോഷ്ടാവ് പൊലിസിനു തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്.