ജില്ലാ സ്കൂൾ കായികമേള പയ്യന്നൂർ കുതിപ്പ് തുടരുന്നു

Payyannur district school sports fair continues to boom
Payyannur district school sports fair continues to boom

തലശേരി : ഒളിംപിക്സ് മാതൃകയിൽ തലശേരിയിൽ നടന്നു വരുന്ന ജില്ലാ സ്കൂൾ കായികമേളയിൽരണ്ടാം ദിനത്തിൻ്റെ ആദ്യ പാതി പിന്നിട്ടപ്പോൾ മറ്റു സബ് ജില്ലകളെ ബഹുദൂരം പിന്നിലാക്കി പയ്യന്നൂർ സബ്ജില്ല കുതിക്കുന്നു. സ്കൂളുകളിൽ കോഴിച്ചാൽ ജിഎച്ച്എസ്എസുമാണ് മുന്നിൽ.

12 സ്വർണവും 10 വീതം വെള്ളിയും വെങ്കലവും നേടി 118 പോയിന്റ്‌ നേടി പയ്യന്നൂർ. 28 പോയിന്റുമായി ഇരിക്കൂർ രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി മട്ടന്നൂർ മൂന്നാം സ്ഥാനത്തുമാണ്. 2 സ്വർണവും 5 വെള്ളിയും മൂന്ന് വെങ്കലവും ഇരിക്കൂർ നേടി. 3 സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും മട്ടന്നൂർ നേടി.

 കോഴിച്ചാൽ ജിഎച്ച്എസ്എസ് 39 പോയിന്റ്‌ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. പ്രാപൊയിൽ ജിഎച്ച്എസ്എസ് 33 പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്തും മാത്തിൽ ജിഎച്ച്എസ്എസ് 19 പോയിന്റ്‌ നേടി മൂന്നാം സ്ഥാനത്തുണ്ട്.

എട്ട്  മീറ്റ് റെക്കോഡുകളോടെ പുതിയ ദൂരവും സമയവും കുറിച്ച് ഒളിമ്പിക്‌സ്‌  മാതൃകയിൽ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായികമേള ഇന്നലെയാണ് തുടങ്ങിയത്.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി അധ്യക്ഷയായി. 

കൗൺസിലർമാരായ  ടി കെ സാഹിറ,  പി കെ സോന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എന്‍ ബാബു മഹേശ്വരി പ്രസാദ്, ഹയര്‍ സെക്കൻഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, വിദ്യാകിരണം ജില്ലാ കോ–-ഓഡിനേറ്റര്‍ കെ സി സുധീര്‍, ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോ–- ഓഡിനേറ്റര്‍ പി പി മുഹമ്മദലി, രജീഷ് കാളിയത്താന്‍ എന്നിവര്‍ സംസാരിച്ചു.15 ഉപജില്ലകളില്‍നിന്നായി രണ്ടായിരത്തോളം കായികപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്.   ബുധനാഴ്ച വൈകിട്ട് മേള  സമാപിക്കും.

Tags