പയ്യന്നൂർ റോട്ടറി ക്ലബ് പൊള്ളലേറ്റവർക്ക് സൗജന്യ വൈകല്യ ചികിത്സാ ക്യാംപ് നടത്തും
കണ്ണൂർ:പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തീ പൊള്ളൽ കാരണം പരുക്ക് സംഭവിച്ചവർക്ക് സൗജന്യമായി വൈകല്ല്യങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയകൾ ചെയ്ത് കൊടുക്കുമെന്ന് ക്ലബ്ബ്പ്രസിഡണ്ട് പി സജിത്ത് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോയമ്പത്തൂർ മെട്രോ പോളിസ് റോട്ടറി ക്ലബ്ബ്, കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റലിൽ വെച്ചാണ് ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ചികിത്സ സൗജന്യമായി ചെയ്ത് കൊടുക്കുന്നത്.പ്ലാസ്റ്റിക് സർജ്ജറിയിലൂടെയാണ് തീപ്പൊള്ളലേററ ഭാഗങ്ങളില വൈകല്യങ്ങൾ പരിഹരിക്കുന്നത്. പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്നുള്ള പരിശോധനാ ക്യാമ്പ് പയ്യന്നൂർ റോട്ടറി ക്ലബ്ബിൽ വെച്ച് നടക്കും.
ക്യാമ്പിൽപങ്കെടുക്കാൻ താല്പര്യമുള്ളവർ സപ്തം: 15 ന് മുമ്പായി 9447120456, 9562548997 നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൻവൈസ് പ്രസിഡണ്ട് നരേന്ദ്ര ഷേണായി, വി ജി നായനാർ, ടി കെ രാജീവൻ എന്നിവരും പങ്കെടുത്തു.