പയ്യന്നൂരില്‍ അയല്‍വാസിയായ യുവതിയുടെ മൂക്കിനിടിച്ച യുവാവിനെതിരെ കേസെടുത്തു

google news
police8

 കണ്ണൂര്‍: പയ്യന്നൂരില്‍  അയല്‍വാസി മതിലിന് മുകളില്‍ വെച്ചിരുന്ന കുപ്പിച്ചില്ലുകളും കല്ലുകളും വീട്ടുമുറ്റത്ത് വീഴുന്നത് ചോദ്യം ചെയ്ത ഭര്‍തൃമതിയായ യുവതിയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ പെരളം എകെജി വായനശാലക്ക് സമീപത്തെ കെ.വി.നിഷ (21)യുടെ പരാതിയിലാണ് പെരളത്തെ അനീഷിനെതിരെ പോലീസ് കേസെടുത്തത്.

 ഈക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പറമ്പിന്റെ അതിര്‍ത്തി മതിലിന് മുകളില്‍ വെക്കുന്ന കുപ്പിച്ചില്ലുകളും കല്ലുകളും മുറ്റത്തേക്ക് വീഴുന്നതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ പ്രതി കൈ കൊണ്ട് യുവതിയുടെ മൂക്കിനും മുഖത്തുമടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

Tags