കലാപ്രതിഭകളെ സ്വാഗതം ചെയ്യാൻ പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്റ്റെപ്സ്

Payyannur Mandal Comprehensive Education Scheme Steps to Welcome Artistic Talents
Payyannur Mandal Comprehensive Education Scheme Steps to Welcome Artistic Talents

പയ്യന്നൂർ : കലോത്സവ നഗരിയിലേക്ക് എത്തുന്ന പതിനായിരങ്ങളെ വരവേൽക്കാൻ പയ്യന്നൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്റ്റെപ്സ് പവലിയൻ.  ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു.

എംഎൽഎ ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ എഇഒ ജ്യോതി ബസു, നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, കെ ശശീന്ദ്രൻ, വിപി മോഹനൻ, പി സുഗുണൻ, കെകെ ഫൽഗുണൻ, സി വി രാജു എന്നിവർ സംസാരിച്ചു.

പ്രവേശന കവാടത്തിൽ ഇൻഫർമേഷൻ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചുകൊണ്ട് കലോത്സവ വേദികൾ, പാർക്കിംഗ് സൗകര്യങ്ങൾ, പവലിയനുകൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, ഭക്ഷണ കേന്ദ്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും ഒപ്പം കലോത്സവ വേദികൾക്ക് ചുറ്റുപാടുമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചും വിനോദസഞ്ചാര സ്ഥലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഹെൽപ്പ് ഡെസ്ക് ലഭ്യമാണ്.

മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സുപ്രധാന സംഭവങ്ങൾ ഒരുക്കിയിട്ടുള്ള ഗാന്ധി സ്മൃതി മ്യൂസിയം, നവോത്ഥാന നായകൻ സ്വാമി ആനന്ദതീർത്ഥൻ നിർമ്മിച്ച ശ്രീനാരായണ വിദ്യാലയം, ഗാന്ധിജി നട്ട ഗാന്ധിമാവ്, ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തിന്റെ ഓർമ്മ നിലനിൽക്കുന്ന ഗാന്ധി പാർക്ക്, 1930 ൽ ഉപ്പുസത്യാഗ്രഹം നടന്ന ഉളിയത്ത് കടവ്, 1942ലെ ക്വിറ്റിന്ത്യ സമരത്തിൻ്റെ സ്മാരകം, ഉത്തര കേരളത്തിലെ പ്രകൃതി രമണിയമായ ഏറ്റവും വലിയ കായൽ കവ്വായിക്കായൽ, പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആരാധന മഹോത്സവം നടക്കുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയിലേക്കുള്ള വഴികളും പ്രാധാന്യങ്ങളും വിവരങ്ങളും ഇൻഫർമേഷൻ കൗണ്ടറിൽ ലഭ്യമാണ്.

പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കൻഡറി | സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് ആണ് കൗണ്ടറിൽ വിവരങ്ങൾ നൽകുന്നത്.

Tags