പയ്യന്നൂരില്‍ ചപ്പുചവറുകള്‍ തീയിടുന്നതിനിടെ പൊളളലേറ്റ എണ്‍പതുവയസുകാരി ചികിത്സക്കിടെ മരണമടഞ്ഞു

google news
Karthyayani Amma

 കണ്ണൂർ:പയ്യന്നൂര്‍ മഹാദേവഗ്രാമത്തില്‍ ചപ്പുചവറുകള്‍ തീയിടുന്നതിനിടെ   തീപൊളളലേറ്റ് ചികിത്‌സയില്‍ കഴിയുകയായിരുന്ന വയോധിക മരണമടഞ്ഞു. മഹാദേവഗ്രാമം ചേരിക്കല്‍ മുക്കിലെ പടിഞ്ഞാറെക്കണ്ടതത്ത് കാര്‍ത്യായനിയമ്മയാ(81)ണ് മരിച്ചത്.  ഇവര്‍ വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയ്യതി വീട്ടിലെ ചപ്പുചവറുകള്‍ തീയിട്ടപ്പോള്‍ അബദ്ധത്തില്‍ ശരീരത്തിലേക്ക് തീപടരുകയായിരുന്നു.

 കോഴിക്കോട് മിസ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയവെ വെളളിയാഴ്ച്ച പുലര്‍ച്ചെയാണ്  മരണമടഞ്ഞത്. ഭര്‍ത്താവ്: പരേതനായ കൃഷ്ണപൊതുവാള്‍. മക്കള്‍: പി.കെ വിജയകുമാര്‍( ഇന്‍കം ടാക്‌സ്) രാധ, സതി, ലത. മരുമക്കള്‍: വി.ടി.വി രഞ്ജിനി, വിശ്വനാഥന്‍, വി.കെ രാമകൃഷ്ണന്‍, പരേതനായ പ്രഫുല്ല ചന്ദ്രന്‍.

Tags