പയ്യാമ്പലത്തെ അക്രമം; കേസ് ദുര്‍ബലപ്പെടുത്തുന്ന പോലീസ് നീക്കം സംശയാസ്പദമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

google news
ssss

കണ്ണൂര്‍ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു  നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള  പോലീസ് നീക്കം സംശയാസ്പദമെന്ന് ഡിസിസി പ്രസിഡന്റ്  അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ തോതില്‍ സംഘര്‍ഷത്തിന് നീക്കമിട്ട് ബോധപൂര്‍വ്വം നടന്ന അതിക്രമമാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയതാണ്.

സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ മാത്രമാണ് അതിക്രമം നടത്തിയത് എന്നതു കൊണ്ടുതന്നെ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ്  അറസ്റ്റ് ചെയ്തയാള്‍ സി പി എം പശ്ചാത്തലമുള്ളയാളാണെന്നാണ് മനസിലാക്കാന്‍ സാദിച്ചത് . വേണ്ട ഗൗരവത്തില്‍ അല്ല തുടര്‍നടപടികള്‍ ഉണ്ടായിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍   പോലീസിനു മേല്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.

കൂടുതലാളുകള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നത് അന്വേഷിക്കണം. അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ബോധപൂര്‍വം നിയോഗിച്ചതാണോ ഇയാളെയെന്ന് സംശയമുണ്ട്. സംഭവത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍  രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന രീതിയില്‍ നടന്ന പ്രചാരണങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

Tags