പട്ടുവം മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണം നടത്തി
Oct 27, 2024, 14:32 IST
പട്ടുവം മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി ഓർമ്മ ദിനാചരണവും അനുസ്മരണവും നടത്തി. ഡിസിസി ജന:സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ ടി.പ്രദീപൻ, ശ്രുതി ഇ മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.വി ശരീഫ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈസ് സി.കെ, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ആലി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആദിത്യൻ കെ.വി ,മണ്ഡലം ഭാരവാഹികളായ കെ ഇഗ്നേഷ്യസ്, അബൂബക്കർ അപ്പക്കൻ, ഉഷസ് സി, സാബിറ പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു