മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

Kunjikrishnan Nambiar, former vice president of Mayil gram panchayat passed away
Kunjikrishnan Nambiar, former vice president of Mayil gram panchayat passed away

മയ്യിൽ: മയ്യിൽ  പഴയാശുപത്രിക്കു സമീപം താമസിക്കുന്ന  സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (90) നിര്യാതനായി.മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായും മയ്യിൽ സഹകരണ പ്രസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. മുഴത്തടം ഗവ. യു പി സ്‌കൂൾ പ്രധാന അധ്യാപകനായാണ് വിരമിച്ചത്.

ഭാര്യ: പി പത്മാവതി (റിട്ട. അധ്യാപിക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ). മക്കൾ: പി കെ അജിത (അധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ), പരേതനായ പി കെ വിനോദ് കുമാർ. മരുമക്കൾ: പി കെ വിജയൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി), ജിഷ (കോട്ടയം).സഹോദരങ്ങൾ: സി വേലായുധൻ നമ്പ്യാർ (നണിശേരി), പരേതരായ സി ദേവി അമ്മ, സി മാധവൻ നമ്പ്യാർ, സി മാധവി അമ്മ, സി രുഗ്മിണി അമ്മ.

Tags