പഴയങ്ങാടിയിലെ പോക്‌സോ കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റില്‍

google news
arrest

പഴയങ്ങാടി : പഴയങ്ങാടി പൊലിസെടുത്ത  പോക്‌സോ കേസിലെ പ്രധാന പ്രതിയെ മുംബൈയില്‍ അറസ്റ്റു ചെയ്തു.  മാട്ടൂല്‍ സിദ്ധിഖാബാദ് സ്വദേശി തങ്ങളെ പുരയില്‍ മുനിസ് പാലക്കോട (25)നെയാണ് മുബൈ  പൊലിസ് പിടികൂടിയത്. 

2018 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വളപട്ടണം പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനാറുകാരിയെ പ്രണയിച്ചുംപ്രലോഭിപ്പിച്ചും മാട്ടു ലിലെ വീട്ടില്‍ എത്തിച്ച് പ്രതിയായ മുനിസും സുഹൃത്തായ പണ്ടാരത്തോട്ടത്തില്‍ ഷിനോസും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ്  പരാതി. തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചുീ പ്രതിയെ പിടികൂടാന്‍ സാധിക്കാതതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപെട്ടുവിച്ചിരുന്നു. 

വിദേശത്തേക്ക് കടന്ന പ്രതി മുബൈ വഴി നാട്ടിലേക്ക് വരുന്ന വഴി മുബൈ പൊലിസിന്റെ  വലയിലാവുകയായിരുന്നു. വിവരംലഭിച്ചപഴയങ്ങാടിപോലിസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളാണുണ്ടായിരുന്നത്. രണ്ടാം പ്രതിയായ പണ്ടാരത്തോട്ടത്തില്‍ ഷിനോസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേ വിട്ടയച്ചിരുന്നു.

Tags