സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിനെതിരെ പരിഷത്ത് : ജാഥയ്ക്ക് കണ്ണൂരിൽ 18കേന്ദ്രങ്ങളിൽ ' സ്വീകരണം നൽകും

Parishad against government's education policy: Jatha will be welcomed in 18 centers in Kannur
Parishad against government's education policy: Jatha will be welcomed in 18 centers in Kannur

കണ്ണൂർ: സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിനെതിരെ ണ്ടൻ സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജാഥ നടത്തുന്നു. ഈ മാസം 16 , 17 '18 തീയ്യതികളിൽ കണ്ണൂർ ജില്ലയിലെത്തുന്ന ജാഥയ്ക്ക് 14 മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഗുണമേൻമയുള്ള വിദ്യാഭ്യാസ എന്ന സന്ദേശമുയർത്തി തോൽപ്പിച്ചാൽ നിലവാരം കൂടുമോയെന്ന ചോദ്യവുമായാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ജാഥ നടത്തുന്നത് സ്വീകരണ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണം, വിദ്യാഭ്യാസ സെമിനാർ, ബാലവേദി കുട്ടികളുടെ ഗായകസംഘത്തിൻ്റെ അവതരണം എന്നിവ ജാഥാ കേന്ദ്രങ്ങളിൽ നടക്കും.

സംസ്ഥാന പ്രസിഡൻ്റ് മീരാഭായി, സംസ്ഥാന കമ്മിറ്റിയംഗം എം. ദിവാകനും ക്യാപ്റ്റനുമായ രണ്ട് ജാഥകളും ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂരിൽ ജില്ലയിലെത്തുന്ന ജാഥയ്ക്ക് 16 ന് നാല് മണിക്ക്  പയ്യന്നൂർ ഓണക്കുന്നിലും രണ്ടാം ജാഥ നാല് മണിക്ക് പിലാത്തറയിലും ജ. ആദ്യ സ്വീകരണം നൽകും. വാർത്താ സമ്മേളനത്തിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ടി.ഗംഗാധരൻ, ഭാരവാഹികളായ പി.ടി രാജേഷ്, ജ്യോതി കേളോത്ത്, എം.പി സനൽകുമാർ എന്നിവർ പങ്കെടുത്തു.
 

Tags