പറശ്ശിനിക്കടവിലെ ലോഡ്ജിൽ 16 വയസുകാരിയെ പീഡിപിച്ച മധ്യവയസ്ക്കൻ റിമാൻഡിൽ

google news
പറശ്ശിനിക്കടവിലെ  ലോഡ്ജിൽ 16 വയസുകാരിയെ പീഡിപിച്ച മധ്യവയസ്ക്കൻ  റിമാൻഡിൽ 

 തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ്(54)തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

2020 മുതല്‍ ഇയാള്‍ പെൺകുട്ടിയുടെ അമ്മയുമായി അടുത്ത പരിചയം പുലർത്തിയിരുന്നു.കഴിഞ്ഞ ദിവസം മാതാവിനൊപ്പം പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവർ താമസിച്ചത്. ഇതിനിടെയാണ് സത്യൻ അവിടെയെത്തി പീഢിപ്പിച്ചത്.

ഇതിനു ശേഷംരാവിലെ മൂന്ന് പേർ ഒരാളെ അക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്.  തന്നെ ബന്ധു പീഡിപ്പിക്കുന്നതായി കാമുകനായ പാലക്കാടുകാരനെ പെൺകുട്ടി അറിയിച്ചിരുന്നു. തുടർന്നാണ് കാമുകൻ
 സുഹൃത്തുക്കളുമായി പറശിനിക്കടവിലെത്തി പെൺകുട്ടിയുടെ ബന്ധുവിനെ അക്രമിച്ചത്.

വിവരമിഞ്ഞ് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തു.  പെൺകുട്ടിയുടെ അമ്മ പിതാവുമായി ബന്ധം വേർപെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുവിനെ പോക്സോ കേസ് ചുമത്തി തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷ് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തളിപറമ്പ് പോക് സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags