പറശ്ശിനിക്കടവ് ഹൈസ്കുളിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നടത്തി
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 1994-95 വർഷത്തിൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് -95ന്റെ ആഭിമുഖ്യത്തിൽ "ഒരുമയാഘോഷം2k24" എന്ന പേരിൽ ഓണാഘോഷവും പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമവും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധങ്ങളായ കലാകായിക മത്സരങ്ങൾ ഉണ്ടായിരുന്നു.
വേദിയിൽ വെച്ച് ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റു പ്രതിഭകളെയും ആദരിച്ചു. മെറ്റൽ ആർട്ട് എന്ന വ്യത്യസ്ത നിർമ്മിതികളിലൂടെ ശ്രദ്ധേയനായ ഓർമ്മചെപ്പ് 95 കൂട്ടായ്മയിൽ സജീവ പ്രവർത്തകൻ കൂടിയായ ബിജു പറശ്ശിനിയെയും ആദരിച്ചു.
ഓർമ്മച്ചെപ്പിന്റെ സെക്രട്ടറി അനീഷ് ആലക്കാടൻ സ്വാഗതവും
പ്രസിഡണ്ട് നിഷിൽ കടമ്പേരി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബിന്ദു നന്ദി പ്രകാശനം നടത്തി. ചടങ്ങിൽ സന്ദീപ്, രേഷ്മ, സനിത, സന്തോഷ്, ബിപിൻ എന്നിവർ ആശംസകൾ നേർന്നു. മഹേഷ്, സിബിൻ, ഷീജ, ശ്രീജ, രമണി, ഷമികുമാർ. ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.