പറശ്ശിനിക്കടവ് ഫ്ലോട്ടിങ് റസ്റ്റോറന്റ് നിങ്ങൾക്ക് നടത്താം..
തളിപ്പറമ്പ് മണ്ഡലത്തിലെ പ്രശസ്തമായ നിരവധി തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രമാണ് പറശ്ശിനിക്കടവ്. പറശ്ശിനിക്കടവ്, കുപ്പം പുഴകളെ ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും സവിശേഷ പ്രാധാന്യമർഹിക്കുന്നതാണ്.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ കണ്ണൂരിന്റെ സ്ഥാനമുറപ്പിക്കുന്ന നിരവധിയായ സവിശേഷതകൾ ഉള്ള പ്രദേശമാണ് പറശ്ശിനിക്കടവ്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബോട്ട് സർവീസുള്ള ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്.
വിനോദസഞ്ചാരത്തിന്റെ ഈ വിശാലമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് നിരവധിയായ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാവും. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള ഫ്ലോട്ടിങ് റസ്റ്റോറന്റ് പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയോട് ചേർന്ന് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഇതിന്റെ ടെൻഡർ നടപടികളുമായി മുന്നോട്ടു പോവുകയാണ് തളിപ്പറമ്പ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൌൺസിൽ.
ആറുകോടി ചെലവഴിച്ച് പറശ്ശിനി പാലത്തിനു താഴെയാണ് ഫ്ലോട്ടിങ് റസ്റ്റോറന്റ് സജ്ജമായിരിക്കുന്നത്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഒഴിവുസമയം ചെലവഴിക്കുന്നതിനും രുചികരമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യുന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് സഞ്ചാരികൾക്ക് നവ്യാനുഭവം ഒരുക്കും.
40 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്. പ്രാദേശിക വിഭവങ്ങളും വിദേശ രുചികളും അടുത്തറിയുവാൻ അവസരം ഉണ്ടാകും. ടെണ്ടറിൽ പങ്കെടുക്കാൻ കൂടുതൽ വിവരങ്ങൾക്ക് : 8547545884