നവീകരിച്ച പറശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്ന്‌ കൊടുത്തു

gf

 
കണ്ണൂർ :  മയ്യില്‍ നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തിയ പറശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം എം.വിഗോവിന്ദന്‍ എം. എല്‍. എ നിര്‍വഹിച്ചു. ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ വി.സതീ ദേവിഅധ്യക്ഷയായി. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.ടി.രാമചന്ദ്രന്‍, കെ.വി പ്രേമരാജന്‍, പി.പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. 

 ഡിസംബര്‍ ആറിനാണ് പാലംപൂര്‍ണമായി അടച്ചിട്ടത്. അന്‍പതുദിവസം അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ് യാത്രാക്‌ളേശത്തില്‍ വലഞ്ഞത്.ഒന്നരപതിറ്റാണ്ടായി അറ്റകുറ്റപണി പോലും നടത്താത്ത പാലത്തിലൂടെയുളള യാത്ര ഏറെ ദുഷ്‌കരമായിരുന്നു.കാല്‍ നടയാത്രപോലും ദുസഹമായ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എണ്‍പത്തിയൊന്നുലക്ഷംരൂപ പാലം നവീകരണത്തിന് അനുവദിക്കുകയായിരുന്നു. ജലസേചനവകുപ്പിന്റെ കീഴിലാണ്പാലം. 

ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെഅറ്റകുറ്റപണി നടത്തിയത്. പാലത്തിലെ റീടാറിങ് പ്രവൃത്തിക്കൊപ്പം സ്‌ളാബുകളുടെ തകരാര്‍ പരിഹരിക്കുകയും കൈവരികള്‍ നവീകരിക്കുകയുംചെയ്തിട്ടുണ്ട്. എക്‌സ്‌പെന്‍ഷന്‍ന്‍ ജോയന്റുകള്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags