പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ സമർപ്പണം നവംബർ 3ന്
തളിപ്പറമ്പ: പറശ്ശിനിക്കടവ് കച്ചവട ക്ഷേമ ആരോഗ്യ സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പറശ്ശിനി ബസ് സ്റ്റാൻഡിനു സമീപം നിർമ്മിച്ച പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കാവടത്തിന്റെ സമർപ്പണവും ഭക്ത ജനങ്ങൾക്ക് വേണ്ടിയുള്ള കംഫർട് സ്റ്റേഷൻ, ഡോർമെറ്ററി കെട്ടിടത്തിന്റെ ശീലാ സ്ഥാപനവും നവംബർ 3 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് സ്റ്റാൻഡിന് സമീപം കവാടം നിർമ്മിച്ചത്. 8 സെന്റ് സ്ഥലം 30വർഷത്തേക്ക് ലീസിന് എടുത്ത സ്ഥലത്താണ് ഒരു കോടിയോളം രൂപ നിർമ്മാണം ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടം പണിയുന്നത്. സ്ത്രീകളും കുട്ടികളും ക്ഷേത്രത്തിന് പുറത്ത് ടോയ്ലറ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കച്ചവട സംഘം കംഫർട് സ്റ്റേഷൻ പണിയുവാൻ തീരുമാനിച്ചത്.
50 വർഷത്തോളമായി വിവിധ വികസന പരിപാടികളാണ് കച്ചവട സംഘം നടപ്പിലാക്കിയത്. ഞായറാഴ്ച രാവിലെ 9 മണിക്ക് മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കവാട സമർപ്പണവും ശിലസ്ഥാപനവും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എ.കെ വേണുഗോപാലൻ, വി രമേശൻ, എംവി പ്രേമൻ എന്നിവർ പങ്കെടുത്തു.