പാനൂര്‍ നഗരസഭയില്‍ ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസം വിവിധ സേവനങ്ങള്‍ മുടങ്ങും

google news
dsg

 തലശേരി: പാനൂര്‍ നഗരസഭയില്‍ ഭരണസംവിധാനം  കെ. സ്മാര്‍ട്ട് സംവിധാനം വഴി ഡിജിലിറ്റൈസഷന്‍ ചെയ്യുന്നതിനാല്‍ ഡിസംബര്‍27-മുതല്‍ വിവിധ സേവനങ്ങള്‍ മുടങ്ങുമെന്ന് നഗരസഭാ സെക്രട്ടറി ഇന്ന് നഗരസഭാകാര്യാലയത്തില്‍ അറിയിച്ചു. 

ജനന, മരണ വിവാഹ രജിസ്‌ട്രേഷന്‍, വസ്തുനികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ്,  പൊതുജനപരാതി പരിഹാരം, വ്യാപാരലൈസന്‍സ്,  അപേക്ഷകള്‍ ,ബില്ലുകള്‍ എന്നിവയാണ് 27  മുതല്‍ അഞ്ചുദിവസത്തേക്ക് മുടങ്ങുക. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയറാണ് ജനുവരി ഒന്നുമുതല്‍ നഗരസഭയില്‍ നടപ്പിലാക്കുക.  ഇതോടെ നഗരസഭയില്‍ നിന്നും ലഭിക്കുന്നവിവിധ സേവനങ്ങള്‍ നഗരസഭാ കാര്യാലയത്തിലേക്ക് വരാതെ ഓണ്‍ലൈനിലൂടെ സര്‍ക്കാരിന് ലഭ്യമാകുമെന്നും സെക്രട്ടറി അറിയിച്ചു.

Tags