പാനൂരിൽ ബ്രൗൺ ഷുഗറുമായി പിടിയിലായ മധ്യവയസ്ക്കൻ റിമാൻഡിൽ
പാനൂർ : പാനൂരില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട 19.3ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍.കുത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പാനൂര്‍ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.പാനൂരിലെ മീത്തലെ വീട്ടില്‍ എം.നജീബി(54) നെയാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വില്പനക്കയാണ് ഇയാള്‍ മുംബൈയില്‍ നിന്നാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ചത്.
മുംബൈയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെരീതി.
പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തിലധികം വില വരും. 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.സി.ഷാജി, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ് )പി.രോഷിത്ത്, ഷാജി അളോക്കന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. ജലീഷ്,
കെ.എ.പ്രനില്‍കുമാര്‍, സി.കെ.ശജേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ബീന എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.