പന്തക്കൽ ക്ഷേത്രത്തിലെ കവർച്ച പ്രതിയായ യുവാവ് അറസ്റ്റിൽ
മാഹി:പന്തക്കൽ പന്തോക്കാവ് ക്ഷേത്രത്തിലെ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.
പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് വലിപ്പിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയാണ് പ്രതി കവർന്നത്.
ക്ഷേത്രത്തിന് നാശനഷ്ടവും വരുത്തിയിട്ടുണ്ട്. മോഷ്ടാവിൻ്റെ ചിത്രം സി.സി.ടി.വി. കേമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. തുടർന്നാണ് മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. കാസർകോട് നിന്നാണ് ഇയാൾ പിടിയിലായത്. പന്തക്കൽ എസ്.ഐ. പി.ഹരിദാസും, പള്ളൂർ എസ്.ഐ. റിനിൽ കുമാറുമാണ് അന്വേഷണം നടത്തിയത്.