തലശേരിയിൽ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് തുണയായ ബസ് ജീവനക്കാർക്ക് അനുമോദനമൊരുക്കി പാനൂർ മ്യൂസിക് ലവേഴ്സ് കൂട്ടായ്മ
തലശേരി :തലശേരിയിൽ ബസ് യാത്രയ്ക്കിടെ കുഴഞ്ഞു യാത്രക്കാരിക്ക് തുണയായ ബസ് ജീവനക്കാർക്ക് അനുമോദനമൊരുക്കി പാനൂർ മ്യൂസിക് ലവേഴ്സ് കൂട്ടായ്മ. പാനൂർ വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസ് ജീവനക്കാരെയാണ് സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും മധുരവും നൽകി പൊന്നാടയണിയിച്ചു അനുമോദിച്ചത്.
പാനൂർ വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസ് ജീവനക്കാരെയാണ് പാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മ്യൂസിക് ലവേഴ്സ് പ്രവർത്തകർ പാനൂർ ബസ്റ്റാൻഡിലെത്തി അനുമോദിച്ചത്. കഴിഞ്ഞ ദിവസമാണ് പാനൂരിൽ നിന്നും തലശേരിയിലേക്ക് രണ്ടു മക്കളോടൊപ്പംബസിൽ യാത്ര ചെയ്യവെ യുവതിക്ക്ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. പനി മൂർച്ഛിച്ച ഇവർ ബസിൻ്റെ പെട്ടി സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബസ് ജീവനക്കാർ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ഇവരെ താങ്ങിയെടുക്കുകയും ബസ് മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ച് യുവതിക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട് മുഴുവൻ ഇവർക്ക് അഭിനന്ദനവുമായി രംഗത്തു വന്നത്.
ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് പാനൂർ മ്യൂസിക് ലവേഴ്സ് മ്യൂസിക് ലവേഴ്സ് സെക്രട്ടറി വി എൻ രൂപേഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ ജീവൻ, വിനോദ് സുഹാസ്പാനൂർ , രതീഷ് പാനൂർ, എം ടി കെ മോഹനൻ, അഡ്വ :സിമാക് എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാർക്ക് അനുമോദനമൊരുക്കിയത്.