പണ്ഡിത സേവാ പുരസ്കാരം പ്രശസ്ത നർത്തകൻ എൻ.വി.കൃഷ്ണൻ മാസ്റ്റർക്ക്

Pandita Seva award to famous dancer NV Krishnan Master
Pandita Seva award to famous dancer NV Krishnan Master

കണ്ണൂർ: ഗണിത ജ്യോതിഷ ചക്രവർത്തി ജോതിർ ഭൂഷണം പണ്ഡിറ്റ് വി.പി.കെ പൊതുവാളിന്റെ ഓർമ്മയ്ക്കായി എർപ്പെടുത്തിയ പണ്ഡിത സേവാ പുരസ്കാരം പയ്യന്നൂരിന്റെ അഭിമാനമായ നർത്തകനും, നാട്യ ഗുരുവുമായ എൻ.വി.കൃഷ്ണൻ മാസ്റ്റർക്ക് നൽകുമെന്ന് സംഘാടകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. 

കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ പാരമ്പര്യ ശാസ്ത്ര - നാടൻ കലാ-സാമൂഹ്യ- സാംസ്കാരിക മേഖലയിലെ നിറവാർന്ന വ്യക്തിത്വങ്ങൾക്കാണ് ഏല്ലാ വർഷവും പണ്ഡിത സേവാ പുരസ്കാരം നൽകുന്നത് ,  പ്രശസ്ത നർത്തകനും, നാട്യ ഗുരുവുമായ എൻ.വി കൃഷ്ണൻ മാസ്റ്റർക്കാണ്. ആയോധന കലയായ കളരിപ്പയറ്റിലും, കഥകളിയിലും, ഭരതനാട്യം പോലുള്ള ക്ലാസ്സിക്കൽ കലകളിലും മികച്ച പ്രാവീണ്യവും, നിരവധി ശിഷ്യ ഗണങ്ങളെ വാർത്തെടുക്കുകയും ചെയ്ത പ്രതിഭയാണ് നാട്യ ഗുരു എൻ.വി കൃഷ്ണൻ മാസ്റ്റർ. 15000 രൂപയും പ്രശസ്തിപത്രവുമാണ് പണ്ഡിത സേവാ പുരസ്കാരം. ഈ വരുന്ന നവംബർ 30 പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ഈ അവാർഡ് എൻ.വി കൃഷ്ണൻ മാസ്റ്റർക്ക് കൈമാറും.

Tags