പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ നവതി ആഘോഷം ജനുവരി 26 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

google news
dsh

കണ്ണൂർ: തൊണ്ണൂറിൻ്റെ നിറവിലെത്തിയ പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്ക്കൂളിൻ്റെ നവതി ആഘോഷം ജനുവരി 26 ന് വൈകുന്നേരം ആറുമണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പരിപാടിയിൽ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷനാകും.കെ.സുധാകരൻ എം.പി മുഖ്യാതിഥിയാകും.കെ.വി സുമേഷ് എം.എൽ.എ, സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി, കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ വി.കെ ഷൈജു , പാപ്പിനിശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഒ.കെ ബിജിമോൾ, പി.ടി സുഗുണൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ, സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി, യു.കെ ദിവാകരൻ, രിധു സജിത്ത്, പി.വി സിന്ധു എന്നിവർ പങ്കെടുത്തു.

Tags