പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

google news
ssss

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്നൽകി. ഹിസ്റ്ററി വിഭാഗം തലവനും അസോ. പ്രൊഫസറുമായ ഡോ. കെ. വിജയൻ, കെമിസ്ട്രി വിഭാഗം അധ്യക്ഷയും അസോ. പ്രൊഫസറുമായ ഡോ. വി. ലേഖ, ഹിസ്റ്ററി വിഭാഗം അസോ. പ്രൊഫസർ ഡോ. ഇ. ഗീത, എന്നിവരാണ് വിരമിക്കുന്നത്. സ്റ്റാഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. കെ.ടി ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഓഫീസ് സൂപ്രണ്ട് പി.വി സുമേഷ്, അധ്യാപകരായ ഡോ. നിഷ നമ്പ്യാർ, ഡോ. സുകുമാരൻ എം., ഡോ. രാജീവൻ പി., ഡോ. സുഹൈൽ പി.കെ., ഡോ. ബിനു പി.ജെ., ഡോ.ഷാനവാസ് പി.എച്ച്., സുഭാഷ് പി.പി., ഡോ. ശ്രീകല വി പി., ശ്രീമതി മൃദുല എം. എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുമൊഴി നടത്തി. സ്റ്റാഫ് ക്ലബ് ഭാരവാഹികളായ ഡോ. കെ. സ്മിത സ്വാഗതവും കെ. മനോഹരൻ നന്ദിയും പറഞ്ഞു.  

പടങ്ങൾ) പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉപഹാരം നൽകുന്നു  .പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

Tags