'ഞങ്ങളുമുണ്ട് രോഗീപരിചരണത്തിന്' ; പാലിയേററീവ് റാലി സംഘടിപ്പിച്ചു

google news
palietive rali

ധർമശാല :  ആന്തൂർ നഗരസഭ ഫിഷറീസ് കുടുംബാരോഗ്യകേന്ദ്രം മോറാഴ , പറശ്ശിനിക്കടവ്  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേററീവ് റാലി സംഘടിപ്പിച്ചു.ഞങ്ങളുമുണ്ട്   രോഗീപരിചരണത്തിന് എന്ന ആഹ്വാനവുമായി നടത്തിയ റാലി കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ്പ്രിൻ സിപ്പാൾ ഡോ. ജയപ്രകാശ്ഫ്ലാഗ്  ഓഫ് ചെയ്തു.

എൻ എസ് എസ് വളണ്ടിയർമാർ, സ്ക്വാട്ട് , ഗെയിഡുകൾ, ആശാ / ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. സമാപന പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ വി.സതീദേവി ആദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.മുകുന്ദൻ യോഗം ഉൽഘാടനം ചെയ്തു.സ്ഥിരം സമിതി ചെയർമാൻമാരായ P K. മുഹമ്മദ് കുഞ്ഞി (ആരോഗ്യം)എം.ആമിന ക്ഷേമം) ഓമന മുരളിധരൻ (പൊതുമരാമത്ത്) കെ . പി . ഉണ്ണികൃഷ്ണൻ (വിദ്യാഭ്യാസം) എന്നിവർ സംസാരിച്ചു .മെഡിക്കൽ ഓഫീസർഡോ.വി. ഹൃദ്യ സ്വാഗതം പറഞ്ഞു.

Tags