പത്മശ്രീ പുരസ്ക്കാര ജേതാവ് ഇ.പി.നാരായണ പെരുവണ്ണാനെ ആദരിച്ച് പാലകുളങ്ങര കുടുംബശ്രീ എ.ഡി. എസ്

google news
pathmashree

തളിപ്പറമ്പ : പത്മശ്രീ പുരസ്ക്കാര ജേതാവ് ഇ.പി.നാരായണ പെരുവണ്ണാനെ പാലകുളങ്ങര കുടുംബശ്രീ എ.ഡി എസിന്റെ നേതൃത്വത്തിൽ ആദരിച്ചു.  പീപ്പിൾസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ആദരസമ്മേളനം തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ കെ.വത്സരാജ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർ പേഴ്സൺ പുരസ്ക്കാര ജേതാവിനെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.

ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സി.ഡി.എസ്. ചെയർ പേഴ്സൺ രാജി നന്ദകുമാർ, എം.വി. ജനാർദ്ദനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.എ.ഡി.എസ് പ്രസിഡന്റ് ഇ.പി. ശാരദ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ജാനകി നന്ദിയും പറഞ്ഞു.

Tags