പയ്യാമ്പലത്തെ അതിക്രമം, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന് സിറ്റി പൊലിസ് കമ്മിഷണർ

google news
ssss

കണ്ണൂർ : പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ  രാസലായനി തളിച്ച് വികൃതമാക്കിയ സംഭവത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗം വ്യാഴാഴ്ച്ച വൈകിട്ട് നാലു മണിയോടെ പരിശോധന നടത്തി. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറും സംഘവും പരിശോധന നടത്തിയതിനു ശേഷമാണ് ഫോറൻസിക് സംഘം പരിശോധ നടത്തിയത്.

അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പയ്യാമ്പലത്ത് അറിയിച്ചു എ.സി.പി. സിബി ടോം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ സുഭാഷ് ബാബു എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. അക്രമത്തിന് പിന്നിൽ രാഷ്ട്രിയമുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രതികളെ ഉടൻ പിടികൂടാൻകൂടാൻ കഴിയുമെന്നാണ് വിശ്വാസമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. അന്വേഷണം സി.സി. ടിവി കേന്ദ്രികരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags