പത്മശ്രീ പുരസ്‌കാരം നേടിയ ഇ.പി. നാരായണ പെരുവണ്ണാനെ ആദരിച്ച് സി പി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി

google news
narayana

കണ്ണൂർ : പത്മശ്രീ പുരസ്‌കാരം നേടിയ ഇ.പി. നാരായണ പെരുവണ്ണാനെ സി പി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിക്ക് വേണ്ടി വളപട്ടണം മുച്ചിലോട്ട് കാവില്‍ വെച്ച് ആദരിച്ചു.

ഏരിയാ സെക്രട്ടറി കെ സന്തോഷ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ടി ബാലകൃഷ്ണൻ, കെ.കൃഷ്ണൻ, കെ. ദാമോദരൻ, മുച്ചിലോട്ട് ഭഗവതിയുടെ കോമരം രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

jkbhjg

പുരസ്‌ക്കാര നിറവിൽ നിൽക്കുന്ന നാരായണ പെരുവണ്ണാനെ തേടി കഴിഞ്ഞ ദിവസം രാഷ്ട്രീയ പ്രമുഖരടക്കം നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തിയത്. ഇന്നലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പത്മശ്രീ നാരായണ പെരുവണ്ണാനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

Tags