റവന്യുവകുപ്പ് കൂടുതല്‍ ജനസൗഹാര്‍ദ്ദമാകണമെന്ന് അഡ്വ പി സന്തോഷ് കുമാര്‍ എം പി

google news
santhosh
കണ്ണൂര്‍ : കേരളത്തിലെ റവന്യു വകുപ്പ് കാലഘട്ടത്തിനനുസരിച്ച് മാറ്റം ഉള്‍ക്കൊണ്ട് കൊണ്ട് ജനസൗഹ്യദമായി മുന്നോട്ട് പോകുകയാണെന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എം പി അഭിപ്രായപ്പെട്ടു.

കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ റവന്യു സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലെനാക്കി ജനസൗഹൃദവുമാകണമെന്നും അദ്ദേഹം പറഞ്ഞു. കെ ആര്‍ ഡി എസ് എ ജില്ലാ പ്രസിഡന്റ് ബിനീഷ് കുമാര്‍ വി അധ്യക്ഷനായ സമ്മേളനത്തില്‍ സംഘടന റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം എം എം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഷൈജു സി ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ സെക്രട്ടറി റോയി ജോസഫ്, അനീഷ് സി എ, മീനകുമാരി, അനീഷ് എ സി എന്നിവര്‍ സംസാരിച്ചു. ബീന കൊരട്ടി സ്വാഗതവും ബാബു കെ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ബിനീഷ് കുമാര്‍ വി ( പ്രസിഡന്റ്), ബാബു കെ, റീന പി വി ( വൈസ് പ്രസിഡന്റുമാര്‍ ), ഷൈജു സി ടി ( സെക്രട്ടറി ), ബീന കൊരട്ടിനാരായണന്‍ കെ (ജോയിന്റ് സെക്രട്ടറിമാര്‍), മോഹനന്‍ എം എം (ട്രഷറര്‍)എന്നിവരെ തെരെഞ്ഞെടുത്തു.

Tags