അന്നൂരിലെ മുൻ അധ്യാപകൻ പി.കൃഷ്ണ പൊതുവാൾ നിര്യാതനായി
കണ്ണൂർ :പയ്യന്നൂർ അന്നൂർ യു.പി സ്കൂളിലെ മുൻ അധ്യാപകൻ കാറമേൽ പ്രശാന്തിയിലെ പി.കൃഷ്ണ പൊതുവാൾ (96) നിര്യാതനായി. അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രാരാധക സംഘം പ്രസിഡണ്ടും കേളപ്പൻ സർവ്വീസ് സെൻറർ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സ്ഥാപകാംഗം, ലാൽ ബഹദൂർ ശാസ്ത്രി ഗ്രന്ഥാലയം കാരയിൽ, നാട്ടുവേദി അന്നൂർ രക്ഷാധികാരി എന്നീ നിലകളിൽ വർത്തിച്ചിട്ടുണ്ട്, ശ്രീ വിദ്യാധിരാജാ ഹൈ സ്കൂൾ അധ്യാപകനുമായിരുന്നു.
ഭാര്യ .പയ്യാടക്കത്ത് സരോജിനി അമ്മ. മക്കൾ: പി. കൃഷ്ണകുമാർ (തൃശൂർ), പി.ശശികല (അന്നൂർ), പി.സഹദേവൻ (മാനേജിംഗ് ഡയറക്ടർ, മത്സ്യഫെഡ്), പി.പ്രകാശ് ( സയൻ്റിസ്റ്റ് ഐ എസ് ആർ ഒ ബാംഗ്ലൂർ), പി.ബാബുരാജ് (സിവിൽ എഞ്ചിനിയർ). മരുമക്കൾ: അഡ്വക്കേറ്റ് കെ.കെ.ശൈലജ, പി.തമ്പാൻ (അന്നൂർ), സി.സി. സുമ (അധ്യാപിക മാതമംഗലം ഹയർ സെക്കണ്ടറി സ്കൂൾ), കെ.ജി.ഗീത ( ബാംഗ്ലൂർ), ലതിക ബാബുരാജ് (പയ്യന്നൂർ).