പി.ബാലകൃഷ്ണൻ നായർ തളിപറമ്പ് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു
Feb 1, 2024, 09:19 IST


കണ്ണൂർ: കുറ്റാന്വേഷണ വിദഗ്ദ്ധനും ജനകീയ പൊലീസ് ഓഫിസറെന്ന് പേരു കേട്ടപി.ബാലകൃഷ്ണന്‍ നായർ തളിപ്പറമ്പ് ഡിവൈ എസ് പിയായി ചുമതലയേറ്റു.നേരത്തെ വളപട്ടണം, കണ്ണൂര്‍ ടൗണ്‍, സിറ്റി തുടങ്ങിയ സ്റ്റേഷ നുകളില്‍ സി.ഐയായി ജോലി ചെയ്ത അദ്ദേഹം കണ്ണൂര്‍ എ.സി.പിയായും കാഞ്ഞങ്ങാട്, കാസര്‍ക്കോട് ഡിവൈ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ പോലീസ് ഓഫീസറായ ബാലകൃഷ്ണന്‍ നായര്‍ ഉദുമ പാലക്കുന്ന് സ്വദേശിയാണ്.