ഓൺലൈൻ ലോൺ തട്ടിപ്പ് ; മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

online fraud

കണ്ണൂർ: ഓൺലൈൻ  വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10749 രൂപ നഷ്ടമായി. പരാതിക്കാരൻ ഓൺലൈനിൽ പരസ്യം കണ്ട്  ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. 

പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യിൽ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. 

ക്രിപ്റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരൻ  കോയിൻ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പർ ബ്ളോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. 

ഒ എൽ എക്സിൽ മൊബൈലിൻ്റെ പരസ്യം കണ്ട് വാങ്ങാൻ അഡ്വാൻസ് നൽകിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ സൈബർ പൊലിസ് മുന്നറിയിപ്പ് നൽകി.

Tags