ഓണം കൈത്തറി മേള കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും

Onam   Handloom fair   It will be held at Kannur Police Ground
Onam   Handloom fair   It will be held at Kannur Police Ground

കണ്ണൂർ:ഓണം കൈത്തറി മേള കണ്ണൂരിൽ ഓഗസ്റ്റ് 24 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന്   ജനറൽ മാനേജർ കെ എസ്അജിമോൻ  കണ്ണൂർ പ്രസ് ക്ളബ്ബിൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

നാഷണൽ ഹാന്റ് ലൂംഡെവലപ്പ്മെൻറ് പ്രോഗ്രാം സ്കീമിൻ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടു കൂടിയാണ് സംസ്ഥാന സർക്കാർകൈത്തറി ഡയരക്ടററ്റ് ,ജില്ലാവ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പോലീസ്മൈതാനിയിൽകൈത്തറിമേള സംഘടിപ്പിച്ചിട്ടുള്ളത്.

വൈകുന്നേരം നാലു മണിക്കാണ് ഉദ്ഘാടന പരിപാടി. കേരളത്തിലെ പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാന്റ് സ് ,ഹാൻ വീവ് എന്നിവക്ക് പുറമെ കരകൗശല സംഘങ്ങൾ, ഇതര സംസ്ഥാന കൈത്തറി , കരകൗശല സംഘങ്ങളടക്ക് 60 ൽ കൂടുതൽ സ്റ്റാളുകൾ മേളയിലുണ്ടാവും.കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റ് നൽകും. 

കൂടാതെ മേളയിൽ പങ്കെടുക്കുന്ന കേരളത്തിലെകൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്നും 1000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന കൂപ്പൺ നൽകും'.നറുക്കെടുപ്പിലൂടെ ദിവസവും മൂന്ന് ഭാഗ്യശാലികൾക്ക് 1000 രൂപ വിലയുള്ളകൈത്തറി ഉൽപ്പന്നങ്ങൾ സമ്മാനമായി നൽകും' കൂടാതെമേളയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന 3പേരെ മേളയുടെ അവസാനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് 1000 രൂപയുടെകൈത്തറി ഉൽപ്പന്നങ്ങൾ വേറെയും നൽകും. 

കഴിഞ്ഞ ഓണം വില്പനയിൽ 5. O7 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ 10 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറൽ മാനേജർപറഞ്ഞു. മാനേജർഎസ് കെ സുരേഷ് കുമാർ , കൊല്ലോൻ മോഹനൻ , സി ഗിരി വർമ്മ, കെ കെ ശ്രീജിത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags