ഓണാഘോഷ തിരക്കിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ താൽകാലിക ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുമെന്ന് മേയർ
കണ്ണൂർ :ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് താൽകാലിക ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.ഉത്സവദിനങ്ങളിൽ തളിപ്പറമ്പ ഭാഗത്ത് നിന്നും വരുന്ന എല്ലാ ബസുകളും സ്റ്റേഡിയം വഴി പുതിയ ബസ്റ്റാൻ്റിലേക്ക് വിടുന്നതിനാണ് തീരുമാനം.
കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിനോട് ചേർന്ന ബസ്സ്സ്റ്റോപ്പ് അല്പം മുന്നോട്ട് മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. അതോടൊപ്പം ഗാന്ധി സർക്കിൾ മുതൽ സിവിൽ സ്റ്റേഷൻ മെയിൻ ഗേറ്റ് വരെയുള്ള ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര
കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ ടീച്ചർ, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ എന്നിവരുംകോർപ്പറേഷൻ സെക്രട്ടറി ടി.അജേഷ് ,അഡിഷണൽ സെക്രട്ടറി ഡി.ജയകുമാർ എം കെ മനോജ് കുമാർ തഹസിൽദാർ, ഐ എം വി ഐ റോഷൻ.എം.പി., ടൗൺ എസ് ഐ .ഷമീൽ.പി.പി., ട്രാഫിക് എസ് ഐ. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.