കണ്ണൂരിൽ ഓണാഘോഷത്തിൻ്റെ പേരിൽ ഓടുന്ന കാറിൻ്റെ മുകളിൽ കയറി അഴിഞ്ഞാട്ടം: മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സംഭവത്തിൽ ചക്കരക്കൽ പൊലിസും അന്വേഷണ മരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലുടെ അപകട യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.

കണ്ണൂർ : കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് ഓണാഘോഷത്തിൻ്റെ ഭാഗമായി കാറിന്റെ ഡോറിലും റൂഫിന് മുകളിലും യാത്ര ചെയ്ത നെഹർ കോളേജിലെമൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.

കാഞ്ഞിരോട് നെഹർ ആർട്‌സ് കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തിരനടപടി സ്വീകരിച്ചത്

Tags