കള്ളനോട്ട് കൊടുത്ത് ഓണം ബംപർ വാങ്ങി : ലോട്ടറി സ്റ്റാൾ ഉടമയുടെ പരാതിയിൽ കേസെടുത്തു
Oct 8, 2024, 12:29 IST
കതിരൂർ: വനിതാ ലോട്ടറി വിൽപ്പനക്കാരിയെ കള്ളനോട്ട് നൽകി കബളിപ്പിച്ചതായി പരാതി. കതിരൂർ ആറാം മൈലിലെ ത്രി സ്റ്റാർ ലോട്ടറി സ്റ്റാൾ ഉടമ എം.റീത്തയുടെ പരാതിയിലാണ് കതിരൂർ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സ്റ്റാളിലെത്തി തിരുവോണം ബംപറിൻ്റെ വിലയായി മൂന്ന് 500 ൻ്റെ കള്ളനോട്ടുകൾ നൽകി കബളിപ്പിച്ചുവെന്നാണ് പരാതി. കണ്ടാൽ തിരിച്ചറിയുന്നയാൾക്കെതിരെയാണ് കതിരൂർ പൊലിസ് കേസെടുത്തത്. കതിരൂർ ടൗണിലെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.