പുന്നാട് ഓമ്നി വാൻ നിയന്ത്രണം അഞ്ച് പേർക്ക് പരിക്കേറ്റു : ഡ്രൈവർക്കെതിരെ കേസെടുത്തു
ഇരിട്ടി: ഇരിട്ടി പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ ഇടിച്ചു അഞ്ചുപേർക്ക് പരുക്കേറ്റ സംഭവത്തിൽ ഇരിട്ടി പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പുന്നാട് പള്ളിക്ക് സമീപംനബിദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സാരമായി പരുക്കേറ്റ നിഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപിച്ചു. മറ്റു മൂന്നുപേരെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റോഡരികിൽ പതിനഞ്ചോളം യുവാക്കളുണ്ടായിരുന്നുവെങ്കിലും പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്ത് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്നു ഓമ്നി വാൻ. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഓണപ്പൂക്കളും കയറ്റി പോവുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തിൻ്റെ പുറകിൽ ഇടിച്ച് ഡ്രൈവർ മരിച്ചിരുന്നു.