വിളയാങ്കോട് ക്ഷേത്ര കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ

thief vilayancode
thief vilayancode

കണ്ണൂർ: പരിയാരം വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂര്‍ കോളാരി മണ്ണൂര്‍ സ്വദേശി കെ.വിജേഷ് (38), തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണ്ണന്‍പേട്ട സ്വദേശി ഷിബു(52) എന്നിവരാണ് പരിയാരം പോലീസിന്റെയും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്‌ക്വാഡിന്റേയും പിടിയിലായത്. 

ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് ഇവർ കവര്‍ന്നത്. ഏകദേശം 15,000 രൂപ നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച നടത്തിയ ഇരുവരും മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളെ പിന്തുടര്‍ന്ന് പോലീസ് മംഗലാപുരം എത്തുമ്പോഴേക്കും ഇവര്‍ തൃശൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. തൃശൂരിലെത്തി അവിടെ കവര്‍ച്ചക്ക് കോപ്പുകൂട്ടുമ്പോഴാണ് ക്രൈംസ്‌ക്വാഡ് അംഗങ്ങള്‍ ഇവരെ പിടികൂടിയത്.

thief vilayancode

പരിയാരം ഐ.പി.എം.പി വിനീഷ് കുമാര്‍, എസ് ഐ എന്‍.പി രാഘവന്‍, എസ് ഐ ടി.പി ഷാജിമോന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags