നോർത്ത് മലബാർ ട്രാവൽ ബസാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

North Malabar Travel Bazaar will be inaugurated by Minister Muhammad Riaz
North Malabar Travel Bazaar will be inaugurated by Minister Muhammad Riaz

കണ്ണൂർ : നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേർസിന്റേയും ടൂറിസം സംരംഭകരുടേയും സംയുക്ത സംരംഭമായ" നോംറ്റോ"( നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ) യുടെ ആഭിമുഖ്യത്തിൽ ട്രാവൽ ബസാർ സംഘടിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിനവം23 ന്  ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ കാലത്ത് 9-30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ചേമ്പർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിലുടനീളമുള്ള 200 ഓളം ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ 80 ഓളം ടൂറിസം സംരംഭകരും പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെടൂറിസം സം രംഭകരും സേവന ദാദാക്കളും പരസ്പരം സംവദിക്കാനുള്ള അവസരമാണ് ബി ടു ബി മീറ്റിലൂടെ ലക്ഷ്യമാക്കുന്നതെന്ന് രമേഷ് കുമാർ പറഞ്ഞു.

23 ന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തീട്ടുണ്ട്. 6 വൈകിട്ട് ആറുമണിക്ക് കൃഷ്ണബീച്ച് റിസോർട്ടിൽ ഒരുക്കുന്ന കലാ സാംസ്കാരിക പരിപാടിയിൽ കോൽക്കളി, ദഫ് മുട്ട്, പൂരക്കളി, തിരുവാതിര , മോഹിനിയാട്ടം, തെയ്യം അവതരണം എന്നിവയുണ്ടാകും.

 24 ന് പൊതുജനങ്ങൾക്ക് സൗജന്യമായി ട്രാവൽ ബസാറിലെ സ്റ്റാളുകൾ സന്ദർശിക്കാൻ അവസരമുണ്ട്. ചേംബർ സെക്രട്ടറി സി അനിൽകുമാർ  ജോ: സെക്രട്ടറി പി മുകുന്ദൻ , വൈസ് പ്രസിഡൻ്റ് കെ.കെ പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

Tags