കയറ്റുമതി ബിസിനസുകാർക്കായി ബീടു ബി പോർട്ടലുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ്

b2b portal
b2b portal

കണ്ണൂർ: കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ വേഗത്തിൽ ഇന്ത്യയിലും വിദേശ വിപണിയിലും വിൽപ്പന ചെയ്യുന്നതിനുമായി സാധിക്കുന്ന ബി ടൂ ബി പോർട്ടൽ തയ്യാറാക്കും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ മദർ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചാമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഈ സംവിധാനത്തിൽ ചേംബർ മെമ്പർമാർക്ക് അവരുടെ ബിസിനസ് വർദ്ധിപ്പിക്കാൻ കൂടുതൽ സഹായകമാകുമെന്ന തിരിച്ചറിവോടെയാണ് ചേംബർ എ.ടി.എകാർനെറ്റ് സിസ്റ്റം ആൻഡ് ബി ടൂബിബിസിനസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

ചേംബർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ അധ്യക്ഷം വഹിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ടറി , ഡൽഹിഅ സി.സെക്രട്ടറി ജനറൽ ശ്സുമീത് ഗുപ്ത വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ബി ടൂബി പോർട്ടൽ എന്ന വിഷയത്തത്തിൽ അദ്ദേഹം സംസാരിച്ചു. ബി 2 ബി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോട്  കൂടി ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അവർക്ക് വേണ്ടതായ ഉൽപന്നങ്ങൾ എവിടെ നിന്ന് ലഭ്യമാകുമെന്നും നേരിട്ട് സംരംഭകനുമായി ബന്ധപ്പെടുവാനും സാധിക്കുന്നതാണ്. 

b2b portal

ഇത് വ്യാപാര പുരോഗതിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ വിപണിയിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിനും ഉൽപന്നത്തിന്റെ ഗുണനിലവാരങ്ങൾ കസ്റ്റമറുമായി നേരിട്ട് സംവദിക്കുവാനുമുള്ള അവസരവും, ഉത്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും എളുപ്പമാർഗമായിരിക്കും എ.ടി.എ കാർനെറ് സിസ്റ്റം . 

ഈ വിഷയത്തെക്കുറിച്ച് ഡയറക്ടർ എസ് .വിജയലക്ഷ്മി സംസാരിച്ചു. ചേംബർ ഡയറക്ടർ( ഇൻഡസ്ടറി & ചാപ്റ്റർ ഡവലപ്മെന്റ് ) കെ വി ദിവാകർ യോഗത്തിൽ സംസാരിച്ചു. ചേംബർ ഓണററി സെക്രട്ടറി സി അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് നന്ദിയും പറഞ്ഞു.

Tags