നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്തൊഴിൽ മേള ജൂൺ എട്ടിന് കണ്ണൂരിൽ

google news
fgj

കണ്ണൂർ :നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സും കോളേജ് ഓഫ് കോമേഴ്സും സംയുക്തമായി ജൂൺ എട്ടിന് കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ്ഹാളിൽ വെച്ച് തൊഴിൽമേള നടത്താൻ തീരുമാനിച്ചതായി ചേംബർ പ്രസിഡണ്ട് ടി കെ രമേശ് കുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ശനിയാഴ്ച കാലത്ത് ഒൻപതു മണിക്ക് രാജ്യസഭാ എം പി ഡോ. വി ശിവദാസൻ. മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് അവസരമൊരുക്കുക,വാണിജ്യ- വ്യവസായ മേഖലയിലെ തൊഴിൽദാദാക്കൾക്ക് അവർക്ക് അനുയോജ്യമായ കഴിവുംനൈപുണ്യവുമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.

നൂറിലധികം തൊഴിൽദാദാക്കളും 500 ൽ പരം തൊഴിൽ അന്വേഷകരും മേളയിൽ പങ്കെടുക്കാൻ ഇതിനകം പേര്റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവർക്കും  അവസരമുണ്ടെന്നും സ്പോർട്ട്  രാജിസ്ട്രേഷൻ സൗകര്യം ലഭ്യമാണെന്നും രമേശ് കുമാർ അറിയിച്ചു. ചേംബർഭാരവാഹികളായ സി അനിൽ കുമാർ ,  സച്ചിൻ സൂര്യകാന്ത് മഖേച്ച,കെ നാരായണൻ കുട്ടി,എ കെ റഫീഖ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags