നൂഞ്ഞേരി മര്‍കസുല്‍ ഹുദാ പതിനഞ്ചാം വാര്‍ഷിക സനദ് ദാന സമ്മേളനം മെയ് 17ന് തുടങ്ങും

google news
ssss

കണ്ണൂര്‍:നൂഞ്ഞേരി മര്‍കസുല്‍ ഹുദാ പതിനഞ്ചാം വാര്‍ഷിക സനദ് ദാന സമ്മേളനവും ആര്‍ ഉസ്താദ് ഇരുപത്തിമൂന്നാം ആണ്ട് നേര്‍ച്ചയും മെയ് 17 , 18, 19 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍  കണ്ണൂര്‍  പ്രസ്‌ക്ലബില്‍ അറിയിച്ചു. വെള്ളി വൈകുന്നേരം 3 മണിക്ക് നടക്കുന്ന സിയാറത്തിന് കെ. പി കെ അബ്ദുല്‍ റഹ്‌മാന്‍ സഅദി, അബ്ദുല്ല സഖാഫി മഞ്ചേരി നേതൃത്വം വഹിക്കും. 3: 30ന് സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ അര്‍ഷദി ആറളം പതാക ഉയര്‍ത്തും. നാല് മണിക്ക് നടക്കുന്ന അലുംനി മീറ്റ് നസീര്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജസീല്‍ അഹ്‌സനി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 6 മണിക്ക് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി പുറത്തിറങ്ങുന്ന വര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം മുത്തുക്കോയ തങ്ങള്‍ മാലോട്ട്, സയ്യിദ് ഷംസുദ്ദീന്‍ ബാ അലവി തുടങ്ങിയവര്‍ നിര്‍വഹിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം സയ്യിദ് സുഹൈല്‍ അ സ്സഖാഫിന്റെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ് ദാനവും പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന മുല്‍തഖല്‍ ഉലമാ അബ്ദുസമദ് ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ അബ്ദുല്ലക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. പി കെ ഉമര്‍ മുസ്ലിയാര്‍ വാരം വിഷയാവതരണം നടത്തും. ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, ഹനീഫ ഹാജി വളപട്ടണം നേതൃത്വം വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുറഷീദ് ദാരിമി, നസീര്‍ സഅദി, പി.കെ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ ,സയ്യിദ് മുത്തു തങ്ങള്‍, ബഷീര്‍ അര്‍ശദി,അശറഫ് ചേലേരി  എന്നിവര്‍ പങ്കെടുത്തു

Tags