പണം വെച്ച് ചൂതാട്ടം: ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

arrest1
arrest1

ആലക്കോട്: പണം വാതുവെച്ച് പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പെരുമ്പടവ് സത്യശങ്കര്‍ ക്വാര്‍ട്ടേഴസിലെ താമസക്കാരും അസം സ്വദേശികളുമായ മുബാറക്(40), ഇംറാന്‍(35), രാജു(28), ജമീനുല്‍(20) സദാര്‍ അലി(31) എന്നിവരാണ് മടക്കാംപൊയില്‍ ബസ്റ്റോപ്പിന് പിറകിലെ ഒഴിഞ്ഞ സ്ഥലത്തുെവച്ച് കഴിഞ്ഞ ദിവസം രാത്രി 11.30 ന് പെരിങ്ങോം പോലീസിന്റെ പിടിയിലായത്. 9650 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Tags