നിര്‍മ്മലാസീതാരമാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടുന്നു;വിമര്‍ശനവുമായി വൃന്ദാകാരാട്ട്

google news
Nirmala Sitharaman is running away from the elections; Vrindakarat criticizes him

കണ്ണൂര്‍: കേന്ദ്ര ധനകാര്യ വകുപ്പ്  നിര്‍മ്മലാ സീതാരാമന്‍ തെരഞ്ഞെടുപ്പില്‍ പണമില്ലെന്ന് പറഞ്ഞു മത്സരിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഇടതുവിദ്യാര്‍ത്ഥി-യുവജന സംഘടനകളായ എല്‍ഡിവൈഎഫ്-എല്‍ഡിഎസ്എഫ്  കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍  നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

 8500 കോടി ഇലക്ടറല്‍ ബോണ്ടായി ലഭിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. നിര്‍മ്മലയ്ക്കു മത്സരിക്കണമെങ്കില്‍ അതില്‍ നിന്നും ലഭിക്കുമായിരുന്നുമല്ലോയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.തെരഞ്ഞെടുപ്പ് രംഗത്തു നിന്നും ഒളിച്ചോടുകയാണ് നിര്‍മ്മല സീതാരാമന്‍. ചെയ്യുന്നതെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പിനെ പണാധിപത്യമാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിക്കാരായ മറ്റു പാര്‍ട്ടിനേതാക്കള്‍ ബി.ജെ.പിയെന്ന ഡ്രൈ ക്‌ളിനിങ്ങ് മിഷ്യനിലൂടെ കയറ്റി വെളുപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. 

അഴിമതിക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ഇഡിയും സി.ബി.ഐയൊന്നും തയ്യാറാകുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ഈ കാര്യം വ്യക്തമായിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പിയെ ഫലപ്രദമായി എതിര്‍ക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണ്. 

കണ്ണൂരില്‍ നിന്നും തെരഞ്ഞെടുത്ത എം.പിയുടെ പ്രകടനംലോക്‌സഭയില്‍ എന്താണെന്ന് നാംകണ്ടതാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ  എതിര്‍ക്കാന്‍ യു.ഡി. എഫ് എം.പിമാര്‍ക്ക് കഴിയുന്നില്ല. നാളെ വേണമെങ്കില്‍ ബി.ജെ.പിയിലേക്ക്‌പോകാവുന്ന അവസ്ഥയിലാണ് ഇവര്‍ ഓരോരുത്തരുമെന്നു അവരുടെ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണെന്ന് വൃന്ദകരാട്ട് പറഞ്ഞു.

 പരിപാടിയില്‍ സി.പി. എംകേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ഡോ.ശിവദാസന്‍ എം.പി, എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ,സി.പി. എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Tags