കാഷ്വൽസ്വീപ്പർമാരെ സംരക്ഷിക്കുമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ എൻ.ജി.ഒ യൂനിയൻ കൂട്ട ധർണ നടത്തി

vjfff

കണ്ണൂർ: എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പാർട് ടൈം ജീവനക്കാരാക്കുക,സ്ഥാപനക്രമീകരണത്തിൻ്റെ ഭാഗമായി പുറത്താവുന്ന കാഷ്യൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു.

എൻ ജി ഒ യൂനിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷനായി. ടി വി പ്രജീഷ്, എം എം സുഷമ , എ രതീശൻ, കെ വി മനോജ് കുമാർ, കെ രഞ്ജിത്ത് , കെ ബാബു, എം അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Tags