ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ സംഘ് കലക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂർ : മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ സംഘ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
മരണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാനോ ഗൂഢാലോചന പുറത്തുകൊണ്ടുവരാനോ കഴിയാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ:പി മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടുആവശ്യപ്പെട്ടു.
ഭരണതലത്തിലും പോലീസിലും പ്രതികൾക്ക് സ്വാധീനമുള്ളതുകൊണ്ട് ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സത്യസന്ധനായ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മരണത്തിൽ ഒരു അനുശോചനം പോലും രേഖപ്പെടുത്താതെ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം പറഞ്ഞു എൻജിഒ സംഘ ജില്ലാ പ്രസിഡൻറ് ആർ കെ പ്രമോദ് അധ്യക്ഷത വഹിച്ചു.പി ദേവാനന്ദൻ കെ കെ വിനോദ് കുമാർ കെ വി ജഗദീശൻ പി കെ ജയപ്രകാശ് , ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.എം നാരായണൻ സ്വാഗതവും സുബിൻ കൃഷ്ണൻ സി ആർ നന്ദിയും പറഞ്ഞു.