എൻ.ജി.ഒ സംഘ് കലക്ടറേറ്റ് ധർണ നടത്തി

NGO Sangh staged a dharna at the Collectorate
NGO Sangh staged a dharna at the Collectorate

കണ്ണൂർ: ക്ഷാമബത്ത കുടിശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക നൽകുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തി പരിഷ്കരിക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ സംഘ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി. 

എൻജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ കെ പ്രമോദ് അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ വി ജഗദീശൻ മുഖ്യഭാഷണം നടത്തി. പി കെ ജയപ്രകാശ്, എം ടി മധുസൂദനൻ, എ എൻ അജയകുമാർ, കെ കെ സന്തോഷ് എന്നിവർ സംസാരിച്ചു. എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി എം നാരായണൻ സ്വാഗതവും ജില്ലാ ട്രഷറർ സി ആർ സബിൻ കൃഷ്ണ നന്ദിയും പറഞ്ഞു.

Tags