'അമ്മയ്ക്ക് ഒരു പുതുവത്സര സമ്മാനമായി' പോയിന്റ് ഓഫ് കോൾ പദവി വേണം : കണ്ണൂർ വിമാനതാവളത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് അഭ്യർത്ഥിച്ച് ശാരദ ടീച്ചർ

Need point of call status as 'New Year's gift to mother': Sharada teacher appeals to Union Minister Suresh Gopi for Kannur airport
Need point of call status as 'New Year's gift to mother': Sharada teacher appeals to Union Minister Suresh Gopi for Kannur airport

കല്യാശേരി : മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ  ശ്രമഫലമായി കേന്ദ്ര ഗവൺമെന്റിൽ നിന്ന് അനുമതി ലഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' സ്റ്റാറ്റസ് നൽകി വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്നും ഓപ്പറേറ്റ് ചെയ്യുവാനുള്ള അവസരം ഒരുക്കണമെന്ന്, നായനാരുടെ ഭാര്യ ശാരദ ടീച്ചർ കേന്ദ്ര ടൂറിസം മന്ത്രി  സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചു.

'അമ്മയ്ക്ക് ഒരു പുതുവത്സര സമ്മാനമായി' പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് വൈകാതെ നൽകണമെന്ന് മന്ത്രിയോട് ശാരദ ടീച്ചർ അഭ്യർത്ഥിച്ചു. പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് സപ്പോർട്ട് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണിയുടെ ലീഡേർസ് ബുധനാഴ്ച്ച രാവിലെ കല്ല്യാശ്ശേരിയിലെ 'ശാരദാസിൽ' മുൻ മുഖ്യമന്ത്രിയുടെ ഭാര്യ ശാരദ ടീച്ചറെ നേരിൽ കാണുകയായിരുന്നു.

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് മലബാറിലെ ടൂറിസത്തിന് വലിയൊരു നേട്ടമാവുമെന്നും ഇതിന് വേണ്ടിയുള്ള ആത്മാർത്ഥ ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് മന്ത്രി ശാരദ ടീച്ചർക്ക് ഉറപ്പ് നൽകി.

എയർപോർട്ട് ഡയരക്ടർ ശ്രീ. ഹസ്സൻ കുഞ്ഞി, ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണിയുടെ സെക്രട്ടറി  ജയദേവൻ മാൽഗുഡി, രക്ഷാധികാരികളായ സദാനന്ദൻ. എ, ആർകിടെക്റ്റ് മധുകുമാർ, വൈസ് പ്രസിഡന്റ് ശ. ഷംസീർ, സോമൻ എന്നിവരാണ് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണിയുടെ നേതൃത്വത്തിൽ ശാരദാസിൽ ചെന്ന് നായനാരുടെ പത്നി ശാരദ ടീച്ചറെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചത്.

കണ്ണൂർ എയർപോർട്ടിന്റെ വികസന മുരടിപ്പിൽ ആശങ്കയുണ്ടെന്നും ഫ്ലൈറ്റ് സർവ്വീസുകൾ അത്യാവശ്യത്തിന് ഇല്ലാത്തതിനാൽ പല യാത്രകളും നടത്താൻ പറ്റുന്നില്ലെന്നും, സഖാവ് വിഭാവനം ചെയ്ത രീതിയിൽ കഴിഞ്ഞ ആറ് വർഷമായി എയർപോർട്ടിനെ വളർത്തിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ലെന്ന് ശാരദ ടീച്ചർ അഭിപ്രായപ്പെട്ടു. എയർപോർട്ടിന്റെ വികസനത്തിന് വേണ്ടി മലബാറിലെ ജനത ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെയും പിന്തുണയുണ്ടാവുമെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

Tags