ന്യൂമാഹി ഇരട്ട കൊലപാതക കേസ് വിചാരണ തുടങ്ങി ; കൊടി സുനിയും ഷാഫിയും ഹാജരായി
Jan 22, 2025, 14:15 IST
തലശേരി : ന്യൂമാഹിയിൽ ആർ.എസ്. എസ് പ്രവർത്തകരെ വെട്ടി കൊന്ന കേസിൻ്റെ വിചാരണ ഇന്ന് രാവിലെ തുടങ്ങി. തലശേരി അഡീഷനൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. കേസിലെ രണ്ടും നാലും പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കോടതിയിൽ ഹാജരായി.
വിജിത്ത്, ഷിനോജ് എന്നീ ആർ. എസ്. എസ് പ്രവർത്തകരെ 2010 മെയ് 28ന് മാഹി ചെമ്പ്രയിൽ ബൈക്കിൽ സഞ്ചരിക്കവെ ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ടി.പി വധകേസിൽ പരോൾ ലഭിച്ചതിനെ തുടർന്ന് കൊടി സുനി പുറത്താണുള്ളത്.